ആ​ലു​വ​യി​ലെ മോ​ഷ​ണ പ​ര​മ്പ​ര: അ​ഞ്ചം​ഗ​സം​ഘം പി​ടി​യി​ൽ
Thursday, August 22, 2024 3:35 AM IST
ആ​ലു​വ: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ് മ​ണ്ഡ​ൽ (28), ബി​ബി​ലു (26), ആ​സാം സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (35), സെ​യ്ദു​ൽ (18), അ​ബ്ദു​ൾ സു​ബ​ഹാ​ൻ (38) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​രോ​ത്തു​കു​ഴി ഭാ​ഗ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലും ശാ​സ്താ എs​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ലും പു​ളി​ഞ്ചു​വ​ട് മൈ​നൂ​ട്ട്കാ​വ് ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ​യും വീ​ട്ടി​ലെ​യും വി​ള​ക്കും ഓ​ട്ടു​പാ​ത്ര​ങ്ങ​ളു​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്.


മോ​ഷ​ണ​സം​ഘം സ്ഥി​ര​മാ​യി ഒ​രി​ട​ത്ത് താ​മ​സി​ക്കാ​റി​ല്ല. കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സ​വും ഇ​ല്ല. മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് അ​ബ്ദു​ൾ സു​ബ​ഹാ​ൻ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു​ദാ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം.​സ​ലിം, അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, കെ.​കെ. സു​രേ​ഷ്, സി​പി​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, കെ.​എം.​മ​നോ​ജ്, എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.