ഫി​സാ​റ്റി​ല്‍ ഐ​സ്ഫോ​സ് 24നു ​തി​രി​തെ​ളി​ഞ്ഞു
Friday, August 23, 2024 4:56 AM IST
അ​ങ്ക​മാ​ലി: ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫറ​ന്‍​സ് ഐ​സ്ഫോ​സ് 24ന്‍റെ പ​തി​മൂ​ന്നാം പ​തി​പ്പി​ന് തി​രി​തെ​ളി​ഞ്ഞു. ഹാ​ക്ക​ത്തോ​ണു​ക​ള്‍, വ​ര്‍​ക്‌​ഷോ​പ്പു​ക​ള്‍ തു​ട​ങ്ങി സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നി​ര​വ​ധി സെ​ഷ​നു​ക​ള്‍​ക്കാ​ണ് സ​മ്മേ​ള​നം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ഫി​സാ​റ്റ് ഫ്രീ ​സോ​ഫ്റ്റ്‌വെയ​ര്‍ സെ​ല്ലും, എ​സി​എം സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​റും കംപ്യൂട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഐ​സി ഫോ​സ്റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ ടി.​ടി.​ സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍.​ഷി​മി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ടി​എ​സ് എ​ച്ച്ആ​ര്‍ വി​ഭാ​ഗം മേ​ധാ​വി മ​ഹി​മ ത​ങ്കം രാ​ജു, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പി.​ആ​ര്‍.​മി​നി, കംപ്യൂട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ജ്യോ​തി​ഷ് കെ.​ജോ​ണ്‍, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മെ​റി​ന്‍ ചെ​റി​യാ​ന്‍, സ്റ്റു​ഡ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഗൗ​തം പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റലി​ജ​ന്‍​സ് ചെ​ലു​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രി​ക​രി​ച്ചു ന​ട​ത്തു​ന്ന ഹാ​ക്ക​ത്തോ​ണി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​രു​ന്നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.

ഹാ​ക്ക് ഫി​റ്റ് 3.0 യു​ടെ ഉ​ദ്ഘാ​ട​നം കോ​ഗ്‌​നി​സ​ന്‍റ് ടെ​ക്‌​നോ​ള​ജി സൊ​ല്യൂ​ഷ​ന്‍​സ് എ​ന്‍​ഗേ​ജ്മെ​ന്‍റ് ഡെ​ലി​വെ​റി ഹെ​ഡ് പോ​ള്‍ മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. 42 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ക്കു​ന്ന​ത്.