കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ടാ​ക്കി
Friday, August 23, 2024 5:18 AM IST
കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ളാ​ക്കി. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കീ​റ​ന്പാ​റ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ 86-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി, ആ​റാം വാ​ർ​ഡി​ലെ 79-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി, ഒ​ൻ​പ​താം വാ​ർ​ഡി​ലെ 81-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യാ​ണ് സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ളാ​ക്കി മാ​റ്റി​യ​ത്.

സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കീ​ര​ന്പാ​റ​യി​ൽ ഇ​തു​വ​രെ ഏ​ഴ് അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ടാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ദാ​നി, റാ​ണി​കു​ട്ടി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, ജ​യിം​സ് കോ​റ​ബേ​ൽ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.