ബ​ന്ധു​വാ​യി അ​ഭി​ന​യി​ച്ച് മ​ര​ണ​വീ​ട്ടി​ൽ മോ​ഷ​ണം; യു​വ​തി പി​ടി​യി​ൽ
Friday, August 23, 2024 4:45 AM IST
പെ​രു​മ്പാ​വൂ​ർ : മ​ര​ണ വീ​ട്ടി​ൽ അ​ടു​ത്ത ബ​ന്ധു​വാ​യി അ​ഭി​ന​യി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ യു​വ​തി പി​ടി​യി​ൽ. കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം ഡോ​ൺ​ബോ​സ്കോ ന​ഗ​റി​ൽ റി​ൻ​സി ഡേ​വി​ഡി​(30)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ക​ൽ ആ​ന്‍റോ​പു​രം കു​ന്ന​ത്താ​ൻ വീ​ട്ടി​ൽ പൗ​ലോ​സി​ന്‍റെ മാ​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെയാണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​റി​യി​ൽ നി​ന്ന് 45 ഗ്രാം ​സ്വ​ർ​ണ​വും 90 കു​വൈ​റ്റ് ദി​നാ​റും മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടു​കാ​രെ​ല്ലാ​വ​രും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. വീ​ട്ടി​ൽ റി​ൻ​സി​യെ​കൂ​ടാ​തെ ജോ​ലി​ക്കാ​രി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തി​യ ഉ​ട​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ക​ട​ന്നു​ക​ള​ഞ്ഞു.


ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വൈ​റ്റി​ല​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
എ​എ​സ്പി മോ​ഹി​ത് റാ​വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. സു​ധീ​ർ, എ​സ്ഐ പി.​എം റാ​സി​ക്ക്, സി​പി​ഒ മാ​രാ​യ പി.​എ​സ്. ഷി​ബി​ൻ, ഷ​ഹാ​ന സ​ലിം തു​ട​ങ്ങി​യ​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.