രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷ​വും പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും
Thursday, August 22, 2024 4:06 AM IST
മൂ​വാ​റ്റു​പു​ഴ: രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷ​വും, ആ​ർ​ദ്രം പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പു​ര​സ്കാ​ര​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ പ്രാ​പ്ത​മാ​ക്കി​യ 2022-23 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സി​നെ​യും, സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യെ സ​ജ്ജ​മാ​ക്കി​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി എ​ൽ​ദോ​സി​നെ​യും, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.


രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ട​ൽ​നാ​ട​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ്സ​ണ്‍ ജോ​സ​ഫ്, കെ.​പി. ധ​ന​പാ​ല​ൻ, യു​ഡി​എ​ഫ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ബു ജോ​ണ്‍, സു​ഭാ​ഷ് ക​ട​ക്കോ​ട്, രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി എ​ൽ​ദോ ബാ​ബു വ​ട്ട​കാ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ​ങ്ക​ജാ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.