വാഹനപരിശോധനയ്ക്കിടെ പോ​ലീ​സി​നെ ഇ​ടി​ച്ച് തെറിപ്പിച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ കൂ​ടി പി​ടി​യി​ല്‍
Thursday, August 22, 2024 3:35 AM IST
അ​ങ്ക​മാ​ലി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ ക​ല​യ​ന്താ​നി ആ​ന​ക്ക​ല്ലു​ങ്ക​ല്‍ അ​രു​ണ്‍ സി​ബി(24), ഇ​യാ​ളെ ര​ക്ഷ​പ്പെ​ടാ​നും ഒ​ളി​വി​ല്‍ ക​ഴി​യാ​നും സ​ഹാ​യി​ച്ച കോ​ടി​കു​ളം കാ​റ്റു​പാ​ട​ത്ത് അ​മ​ല്‍(24), ക​ല​യ​ന്താ​നി ഇ​ല​വും​ചു​വ​ട്ടി​ല്‍ ജോ​ഫി​ന്‍ ജോ​ണ്‍(25) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ കാ​രി​ക്കോ​ട് കി​ഴ​ക്ക​ന്‍ പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ സു​ബൈ​ര്‍(29), ചൂ​ര​വേ​ലി​ല്‍ റി​ന്‍​ഷാ​ദ്(30) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ 18ന് ​വൈ​കീ​ട്ടാ​ണ് സം​ഭ​വം. ടി​ബി ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത കാ​റി​ൽ സം​ഘം ക​ട​ന്നു ക​ള​ഞ്ഞ​ത്. റി​ന്‍​ഷാ​ദ്, അ​ജ്മ​ല്‍ സു​ബൈ​ര്‍, അ​രു​ണ്‍ സി​ബി എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.


പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് ഒ​രാ​ളെ കാ​ര​മ​റ്റ​ത്തു നി​ന്നും, ര​ണ്ടാ​മ​നെ ഒ​ക്ക​ലി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​രു​ണ്‍ സി​ബി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍ പി​ന്നീ​ട് അ​മ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി വാ​ഹ​ന​ത്തി​ലാ​ണ് രാ​ത്രി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ജോ​ഫി​ന്‍ ജോ​ണി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഒ​ളി​വു താ​മ​സം. ഡി​വൈ​എ​സ്പി ടി.​ആ​ര്‍. രാ​ജേ​ഷ്, സി​ഐ ആ​ര്‍.​വി. അ​രു​ണ്‍ കു​മാ​ര്‍, എ​സ്ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ് കു​മാ​ര്‍, ജ​യ​പ്ര​സാ​ദ്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ അ​ജി​ത തി​ല​ക്, പി.​കെ. ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.