റെ​യി​ല്‍​വേ വൈ​ദ്യു​തി ലൈ​നി​ല്‍ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു
Thursday, August 22, 2024 3:35 AM IST
കൊ​ച്ചി: പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റെ​യി​ല്‍​വേ വൈ​ദ്യു​തി ലൈ​നി​ല്‍ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.45 ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ലാ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​ത്തു​ള്ള ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ വ​ള​പ്പി​ല്‍ നി​ന്ന ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളാ​ണ് ഒ​ടി​ഞ്ഞ് വീ​ണ​ത്. ഈ ​സ​മ​യം പ്ലാ​റ്റ്ഫോ​മി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ധി​കം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.


റെ​യി​ല്‍​വേ​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി ക​മ്പി​യി​ല്‍ ത​ട്ടി​നി​ന്ന മ​ര​ച്ചി​ല്ല നീ​ക്കം ചെ​യ്തു. സം​ഭ​വം ട്ര​യി​ന്‍ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.