ഓ​ർ​മദി​നം ആച​ര​ിച്ചു
Friday, August 23, 2024 5:18 AM IST
പി​റ​വം: ബി​പി​സി കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ 28-ാമ​ത് ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു. മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പാ​ലീ​ത്ത ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ ദ​ർ​ശ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ്മാ​ര​ക​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ള​ജി​ലെ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ചാ​രി​റ്റി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​യ്ക്ക​നാ​ട് ആ​ശ്വാ​സ​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ലേ​ക്ക് ജീ​വ​കാ​രു​ണ്യ സ​മ​ർ​പ്പ​ണം ന​ട​ത്തി.

കോ​ള​ജ് ചാ​പ്പ​ലി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. പു​ഷ്പാ​ർ​ച്ച​ന​യും, കോ​ള​ജ് മ്യൂ​സി​ക്ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​നാ​ജ്ഞ​ലി​യും, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു. സ്മാ​ര​ക വൃ​ക്ഷ സ​മ​ർ​പ്പ​ണ​വും നേ​ർ​ച്ച സ​ദ്യ​യും ഓ​ർ​മ്മ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.


എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ടി.​യു. കു​രു​വി​ള, ട്ര​സ്റ്റ് സ്ഥാ​പ​ക ട്ര​ഷ​റ​ർ കെ.​എ. തോ​മ​സ്, സ​ഭ അ​ൽ​മാ​യ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു, ട്ര​സ്റ്റ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പ്ര​ഫ. എം.​എം. പൗ​ലോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​റോ​യി ജോ​ർ​ജ്, ഫാ. ​വ​ർ​ഗീ​സ് പ​ന​ച്ചി​യി​ൽ,

പ്ര​ഫ. ബേ​ബി എം. ​വ​ർ​ഗീ​സ്, ഡോ. ​എ.​പി. എ​ൽ​ദോ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബേ​ബി പോ​ൾ, ക​ൺ​വീ​ന​ർ പ്ര​ഫ. ജോ​ബി​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.