മാ​ട​വ​ന​യി​ൽ പൈ​പ്പ് പൊ​ട്ടി കുടിവെള്ളം പാ​ഴാ​കു​ന്നു : നടപടിക്ക് അനുമതി നൽകാതെ ദേശീയപാത അധികൃതർ
Thursday, August 22, 2024 3:47 AM IST
മ​ര​ട്: മാ​ട​വ​ന ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടും ‌ന​ട​പ​ടി എ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ഇ​ട​പ്പ​ള്ളി-​അ​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ മാ​ട​വ​ന ജം​ഗ്ഷ​നി​ൽ നി​ന്ന് ലേ​ക‌്ഷോ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പൈ​പ്പ് ന​ന്നാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​ട്ടി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.
റോ​ഡ് കു​ഴി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​ഥോ​റി​റ്റി, നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് ക​ത്ത് അ​യ​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.


ഇ​തേ​ത്തു​ട​ർ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടെ​ങ്കി​ലും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ ഇ​ട​പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഇ​ട​പ്പ​ള്ളി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യ പി. ​പ്ര​ദീ​പി​നെ നേ​രി​ൽ ക​ണ്ട് ക​ത്ത് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് ത​ന്നെ പ​രി​ശോ​ധി​ച്ച് എ​സ്റ്റി​മേ​റ്റ് ന​ൽ​കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഉ​റ​പ്പു ന​ൽ​കി.