ആ​ന​ന്ദ് ഏ​ക​ര്‍​ഷി​ക്ക് നി​ര്‍​മ​ല​യു​ടെ ആ​ദ​രം
Friday, August 23, 2024 5:18 AM IST
മൂ​വാ​റ്റു​പു​ഴ: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ആ​ട്ടം സി​നി​മ​യ്ക്കു​വേ​ണ്ടി മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ ആ​ന​ന്ദ് ഏ​ക​ര്‍​ഷി​ക്ക് നി​ര്‍​മ​ല കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണോ​മ​സ്) ആ​ദ​രം.

കോ​ള​ജ് ഓ​ഡി​യോ വി​ഷ്വ​ല്‍ ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് കോ​ള​ജി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ത​ന്‍റെ വി​ജ​യ​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച ഒ​രി​ട​മാ​ണ് നി​ര്‍​മ​ല കോ​ള​ജെ​ന്നും, ത​ന്നെ പ​ഠി​പ്പി​ച്ച ഓ​രോ അ​ധ്യാ​പ​ക​രു​ടെ​യും അ​നു​ഗ്ര​ഹം കൊ​ണ്ട് മാ​ത്ര​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ല​ഭി​ച്ച​തെ​ന്നും ആ​ന​ന്ദ് ഏ​ക​ര്‍​ഷി പ​റ​ഞ്ഞു.


2006-2009 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നി​ര്‍​മ​ല കോ​ള​ജി​ല്‍ നി​ന്ന് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ല്‍ ആ​ന​ന്ദ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി അ​ഗ​സ്റ്റി​ന്‍ ബെ​ന്നി, ഡോ. ​നി​ബു തോം​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.