ക​ഞ്ചാ​വ് വി​ല്പ​ന: യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി
Thursday, August 22, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ടി​ഞ്ഞാ​റെ പു​ന്ന​മ​റ്റം പു​ത്ത​ൻ മാ​ളി​യേ​ക്ക​ൽ നി​ധി​ൻ ഷാ (38)​യെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പു​ന്ന​മ​റ്റം ഭാ​ഗ​ത്തു നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​വാ​റ്റു​പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി എം. ​ജേ​ക്ക​ബും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ മു​ന്പും മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് തു​ട​ർ​ന്നും വ്യ​ജ മ​ദ്യ​ത്തി​നും അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​പി ഹ​സൈ​നാ​ർ, കെ.​എ​സ് അ​ജ​യ​കു​മാ​ർ, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ പി.​എം. ക​ബീ​ർ, കെ.​എ. റ​സാ​ഖ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​ജെ. പ്ര​കാ​ശി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.