നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, August 23, 2024 4:45 AM IST
ക​ള​മ​ശേ​രി: ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 12.30യോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ കാ​സ​ർ​ഗോ ഡ് പ​ള്ള​ത്ത​ടു​ക്ക അ​ൻ​സ​മാ​സ് ഹൗ​സി​ൽ അ​ഹ​മ്മ​ദ് നി​യാ​സി(38)​നെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ കാ​റി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

5175 പാ​യ്ക്ക​റ്റ് ഹാ​ൻ​സും, 635 കൂ​ൾ ലി​പ്പ് പാ​യ്ക്ക​റ്റു​ക​ളും, വി​ല്പ​ന ന​ട​ത്തി ല​ഭി​ച്ച 12,030 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ളു​ടെ KLO7 സി ​ക്യൂ 2005 ന​മ്പ​ർ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു.


ക​ള​മ​ശേ​രി പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി. വി​ഷ്ണു, എ​സ്‌​സി​പി​ഒ​മാ​രാ​യ വി.​എ. ഷി​ബു, എ.​എ​സ്. അ​രു​ൺ, മാ​ഹി​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വൈ​ക​ന്നേ​ര​ത്തോ​ടെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.