കാ​ത്തി​രി​പ്പി​നു വി​രാ​മം; അ​ങ്ങാ​ടി​ക്ക​ട​വ് റെ​യി​ല്‍​വേ അ​ടി​പ്പാ​ത തു​റ​ന്നു
Friday, August 23, 2024 5:10 AM IST
അ​ങ്ക​മാ​ലി: മാ​സ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വ് റെ​യി​ല്‍​വേ അ​ടി​പ്പാ​ത വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. അ​ങ്ക​മാ​ലി​യി​ൽനി​ന്നു അ​ങ്ങാ​ടി​ക്ക​ട​വ് വ​ഴി വ​ട്ട​പ്പ​റ​മ്പി​ലേ​ക്കു​ള്ള പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണ് അ​ടി​പ്പാ​ത നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​റു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കും എ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നി​ര്‍​മാ​ണം നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ഫെ​ബ്രു​വ​രി 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ണ്‍​ലൈ​നാ​യി അ​ടി​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ആ ​സ​മ​യ​ത്ത് കാ​ല്‍​ന​ട​ക്കാ​ര്‍​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വി​ടു​ത്തെ റോ​ഡി​ന്‍റെ അ​വ​സ്ഥ. ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ഴു സ്വ​കാ​ര്യ​ബ​സു​ക​ള്‍ ക​ര​യാം​പ​റ​മ്പ് വ​ഴി ചു​റ്റി​ക്ക​റ​ങ്ങി​യും ട്രി​പ്പു​ക​ള്‍ ക​ട്ട് ചെ​യ്തു​മാ​ണ് പ​ത്തു മാ​സ​മാ​യി ഓ​ടി​യി​രു​ന്ന​ത്. സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.


ചാ​ക്ക​ര​പ്പ​റ​മ്പ്, പീ​ച്ചാ​നി​ക്കാ​ട്, കോ​ടുേ​ശ​രി, വ​ട്ട​പ്പ​റ​മ്പ്, മൂ​ഴി​ക്കു​ളം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍​ക്ക് അ​ടി​പ്പാ​ത തു​റ​ന്നു കൊ​ടു​ത്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും പു​ന​രാ​രം​ഭി​ച്ച​താ​യി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​ങ്ക​മാ​ലി മേ​ഖ​ല സെ​ക്ര​ട്ട​റി ബി.​ഒ. ഡേ​വി​സ് അ​റി​യി​ച്ചു.