ല​യ​ണ്‍​സ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Thursday, August 22, 2024 4:06 AM IST
കോ​ത​മം​ഗ​ലം : ടൗ​ണ്‍ ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 318 സി ​മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ആ​ർ.​ജി. ബാ​ല​സു​ബ്ര​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ര്യ​യ്പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ടൗ​ണ്‍ ല​യ​ണ്‍​സ് സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ് ഏ​റ്റു​വാ​ങ്ങി.


റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ കെ.​സി മാ​ത്യൂ​സ്, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബെ​റ്റി കോ​ര​ച്ച​ൻ, പ്ര​ഫ. കെ.​എം കു​ര്യാ​ക്കോ​സ്, കെ.​പി പീ​റ്റ​ർ, സി​ജോ ജേ​ക്ക​ബ്, വി.​ടി പൈ​ലി, ബേ​സി​ൽ ഏ​ബ്ര​ഹാം, ലൈ​ജു ഫി​ലി​പ്പ്, യു.​റോ​യ്, ഡി​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ പൗ​ലോ​സ്കു​ട്ടി ജേ​ക്ക​ബ് (പ്ര​സി​ഡ​ന്‍റ്), ടി​ങ്കു സോ​മ​ൻ ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), എം.​യു ജേ​ക്ക​ബ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.