ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി
Thursday, August 22, 2024 4:01 AM IST
കോ​ത​മം​ഗ​ലം : ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ​യാ​യി​രു​ന്ന​തി​നാ​ൽ അ​ധി​ക​മാ​രും സ്ഥ​ല​ത്ത് ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന് നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ലെ ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യാ​ണ് നി​ലം​പ​തി​ച്ച​ത്. ഈ ​സ​മ​യം വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ എ​ല്ലാ​വ​രും ഓ​ടി മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.


ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രും, ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റി​ള​കി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.