ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Thursday, August 22, 2024 4:01 AM IST
വാ​ഴ​ക്കു​ളം : ഒ​മ്നി വാ​നും നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ശ്രീ​കു​മാ​റി​നാ​ണ് കാ​ലി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നു വ​ന്ന ഒ​മ്നി വാ​ൻ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്നു​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


വി​ൽ​പ്പ​ന​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ കാ​റി​ൽ ക​ട​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു ശ്രീ​കു​മാ​ർ. ഇ​ടി​യേ​റ്റ് വാ​നി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ശ്രീ​കു​മാ​റി​നെ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ​യും വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ടു​ത്ത് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.