മ​ഹാ​രാ​ജാ​സി​ൽ ക​ള​മെ​ഴു​ത്തു ശി​ല്പ​ശാ​ല
Friday, August 23, 2024 4:45 AM IST
കൊ​ച്ചി: ലോ​ക​നാ​ട്ട​റി​വു​ദി​ന​ത്തി​ൽ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ള​മെ​ഴു​ത്തു ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. 2018- ലെ ​ഫോ​ക് ലോ​ർ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത ക​ള​മെ​ഴു​ത്ത് ക​ലാ​കാ​ര​നു​മാ​യ ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​നാ​ണ് ശി​ല്പ​ശാ​ല ന​യി​ച്ച​ത്.

ക​ള​മെ​ഴു​ത്തി​ന്‍റെ പി​ന്നി​ലെ ച​രി​ത്രം, സൗ​ന്ദ​ര്യ ശാ​സ്ത്രം, ക​ള​മെ​ഴു​ത്തു സ​മ്പ്ര​ദാ​യം , വി​വി​ധ ത​രം ക​ളം​പാ​ട്ടു​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ഷ​ജി​ല ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​എം.​എ​സ്. മു​ര​ളി, വ​കു​പ്പ​ധ്യ​ക്ഷ ഡോ. ​സു​മി ജോ​യി ഓ​ലി​യ​പ്പു​റം, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​വൂ​ർ പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.