വായ്പ വാഗ്ദാനം ചെയ്ത് ല​ക്ഷ​ങ്ങ​ൾ തട്ടി; രണ്ട് പേർക്കെതിരേ കേസ്
Friday, August 23, 2024 4:56 AM IST
തൃ​പ്പൂ​ണി​ത്തു​റ: ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കോ​ടി​ക​ൾ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ നി​ന്നാ​യി വ​ൻ തു​ക ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കാ​ല​ടി സൗ​പ​ർ​ണി​ക വി​ജേ​ന്ദ്ര​പു​രി സ്വാ​മി, പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല ഗ്രീ​ൻ​ലാ​ൻ​ഡ് വി​ല്ല 64ൽ ​രാ​ഹു​ൽ, ആ​ദി​ത്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഹാ​ൻ​സ് എ​ന്ന വ്യ​വ​സാ​യി​യി​ൽ നി​ന്ന് 34 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.

98 കോ​ടി​യു​ടെ ലോ​ൺ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ല ത​വ​ണ​ക​ളാ​യി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.


ഇ​തേ രീ​തി​യി​ൽ കൊ​ല്ലം ച​വ​റ​യി​ൽ റി​ട്ട.​ എ​സ്ഐ​യി​ൽ നി​ന്ന് 30 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വാ​മി​യെ തേ​ടി ആ​ശ്ര​മ​ത്തി​ൽ പോ​ലീ​സെ​ത്തി​യെ​ങ്കി​ലും ആ​ൾ മു​ങ്ങി​യി​രു​ന്നു.

ഈ ​സ്വാ​മി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഹി​ൽ​പാ​ല​സ് സി​ഐ ആ​ന​ന്ദ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.