ക​ന്നി 20 പെ​രു​ന്നാ​ൾ ന​ട​ത്തി​പ്പി​ന് വിവിധ വ​കു​പ്പു​ക​ൾ കൈ​കോ​ർ​ക്കു​ന്നു
Friday, August 23, 2024 5:10 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​രി​ന്‍റെ പ​ത്തോ​ളം വ​കു​പ്പു​ക​ൾ കൈ​കോ​ർ​ക്കു​ന്നു. ഇ​തി​നാ​യി വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, പോ​ലീ​സ്, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വി​വി​ധ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ഗ്നി​ര​ക്ഷാ​സേ​ന, റ​വ​ന്യൂ, ആ​രോ​ഗ്യ​വ​കു​പ്പ്, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ 339-ാം ഓ​ർ​മ തി​രു​നാ​ൾ (ക​ന്നി 20) സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യാ​ണ് ന​ട​ക്കു​ക. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യും കോ​ത​മം​ഗ​ലം ത​ഹ​സീ​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം സെ​പ്റ്റം. 25 മു​ത​ൽ ആ​രം​ഭി​ക്കും. സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.


ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ർ കെ.​കെ. ടോ​മി, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ്,

കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി.​തോ​മ​സ്, ഷി​ബു കു​ര്യാ​ക്കോ​സ്, റി​ൻ​സ് വ​ർ​ഗീ​സ്, ചെ​റി​യ പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ബേ​ബി തോ​മ​സ് ആ​ഞ്ഞി​ലി​വേ​ലി​ൽ, സ​ലിം ചെ​റി​യാ​ൻ മാ​ലി​യി​ൽ, ബി​നോ​യി തോ​മ​സ് മ​ണ്ണ​ൻ​ചേ​രി​യി​ൽ, ബേ​ബി പാ​റേ​ക്ക​ര, എ​ബി വ​ർ​ഗീ​സ് ചേ​ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.