കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​ല്ല​ട​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു
Thursday, August 22, 2024 10:05 PM IST
പു​ന​ലൂ​ർ: ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ൾ മു​ങ്ങി മ​രി​ച്ചു. കോ​മ​ളം​കു​ന്ന് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ മ​ക​ൻ സു​രേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ക​ല്ല​ട​യാ​റ്റി​ലെ സ്നാ​ന​ഘ​ട്ട​ത്തി​നു സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​യാ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല .


ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി.​തു​ട​ർ​ന്ന് കൊ​ല്ല​ത്തു നി​ന്നെ​ത്തി​യ സ്കൂ​ബാ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തെ​ര​ച്ചി​ൽ ദു​ഷ്ക്ക​ര​മാ​യി​രു​ന്നു. സു​രേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. ചി​ന്ന​മ്മ​യാ​ണ് മാ​താ​വ്.​സ​ഹോ​ദ​ര​ങ്ങ​ൾ : ബാ​ബു , ശ്രീ​ദേ​വി.