കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി
Friday, August 23, 2024 4:45 AM IST
കാ​ല​ടി: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി. മ​ല​യാ​റ്റൂ​ർ സെ​ബി​യൂ​ർ ചെ​ങ്ങാ​ട്ട് വീ​ട്ടി​ൽ ശം​ഭു(30)​വി​നെ​യാ​ണ് ഒ​ന്പ​തു മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.


കാ​ല​ടി, കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ധ​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കോ​ട​നാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഠി​ന ദേ​ഹോ​പ​ദ്ര​വ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.