ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ആ​ദ​രം
Friday, August 23, 2024 1:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ്‌​പേ​സ് ഫെ​സ്റ്റി​വ​ല്‍ "ഭൂ​മി​ക 2024'ന് ​ഐ​എ​സ്ആ​ര്‍​ഒ​യു​ടെ അം​ഗീ​കാ​രം.

കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ്‌​പേ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാംസ്ഥാ​ന​മാ​ണ് ക്രൈ​സ്റ്റി​ലെ സ്‌​പേ​സ് ഫെ​സ്റ്റി​ന് ല​ഭി​ച്ച​ത്. ബ​ഹി​രാ​കാ​ശഗ​വേ​ഷ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ താ​ല്‍​പ​ര്യം വ​ര്‍​ധി​പ്പി​ക്കു​ക, ദേ​ശീ​യനേ​ട്ട​ങ്ങ​ളി​ല്‍ അ​ഭി​മാ​നം വ​ള​ര്‍​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നുമു​ത​ല്‍ പ​ത്തുവ​രെ​യാ​ണ് സ്‌​പേ​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ബ​ഹി​രാ​കാ​ശ ചി​ത്രപ്ര​ദ​ര്‍​ശ​നം, സ്‌​പേ​സ് മ്യൂ​സി​യം വി​സി​റ്റ്, സ്‌​കൂ​ള്‍ ഔ​ട്ട് റീ​ച്ച് പ്രോ​ഗ്രാം, വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പ​ടെ പ​തി​നെ​ട്ടോ​ളം പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ധ്യാ​പ​ക​രാ​യ പി.​എം. സ്വാ​തി, ടോ​ണി സി. ​തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ഫാ​ക്ക​ല്‍​റ്റി അ​ഡൈ്വ​സ​ര്‍​മാ​ര്‍.


തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യി സ്‌​പേ​സ് സെന്‍ററി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി​യി​ല്‍നി​ന്ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ പി.​എം. സ്വാ​തി, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​വി​ന്‍ ജോ​സ​ഫ്, മേ​ഘ സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. അ​ശോ​ക്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍. വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.