ഐ​സാ​റ്റി​ൽ സ്റ്റു​ഡ​ന്‍റ്സ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, August 23, 2024 4:56 AM IST
ക​ള​മ​ശേ​രി: ഐ​സാ​റ്റ് സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ർ മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വ​ർ​ക്കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ധു​നി​ക എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പ്ര​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ജോ​ർ​ജ് പാ​ലാ​ൽ, എം. ​ജോ​സ​ഫ് ജോ​ർ​ജ്, ഐ​സാ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​നി​ൽ ജോ​സ​ഫ് (മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ജി​യോ​സ്ട്ര​ക്‌​ചറ​ൽ​സ്) നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​ക​ത എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഐ​സാ​റ്റ് സി​വി​ൽ എ​ൻജിനീ​യ​റിം​ഗ് വി​ഭാ​ഗ​വും ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​ബാ​യി)​യു​ടെ കൊ​ച്ചി സെ​ന്‍റ​റും സ​ഹ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള ധാ​ര​ണാപ​ത്ര​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി വാ​ക്കോ അ​റ​ക്ക​ൽ (മാ​നേ​ജ​ർ ഐ​സാ​റ്റ്), എ​ൻ​ജി​നീ​യ​ർ ജോ​ർ​ജ് മാ​ത്യു പാ​ലാ​ൽ (ചെ​യ​ർ​മാ​ൻ ബാ​യി കൊ​ച്ചി സെ​ന്‍റ​ർ) എ​ന്നി​വ​ർ ചേ​ർ​ന്നു ഒ​പ്പു വ​ച്ചു.