3.78 കോ​ടി വാ​ങ്ങി വ​ഞ്ചി​ച്ചു; ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ കേ​സ്
Friday, August 23, 2024 1:28 AM IST
ക​ണ്ണൂ​ർ: വാ​ട്ട​ർ​മാ​ൻ ‌ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്ത് തു​ട​ങ്ങു​ന്ന വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​ഡിം​ഗ് ജി​സി​സി​യി​ൽ പാ​ർ​ട്ണ​റും ഷെ​യ​ർ ഹോ​ൾ​ഡ​റു​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നേ​മു​ക്കാ​ൽ കോ​ടി ത​ട്ടി​യെ​ടു​ത്ത​താ​യു​ള്ള പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ര​ളി​ദാ​സ് കു​ന്നി​ൻ​പു​റ​ത്തി​ന്‍റെ പ​രാ​തി​യി​ൽ വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​ഡിം​ഗ് ജി​സി​സി ഡ​യ​റ​ക്ട​ർ​മാ​രാ​യ ത​ളാ​പ്പ് സ്വ​ദേ​ശി അ​ഖി​ലേ​ഷ് പ​ടി​ഞ്ഞാ​റ്, ഭാ​ര്യ ര​ച​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ട്ട​ർ​മാ​ൻ ‌ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്ത് വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​യ്ഡിം​ഗ് ജി​സി​സി എ​ന്ന ബി​സി​ന​സ് തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​തി​ക​ൾ മു​ര​ളി​ദാ​സി​നെ സ​മീ​പി​ച്ച​ത്. ബി​സി​ന​സ് തു​ട​ങ്ങി​യാ​ൽ പാ​ർ​ട്ണ​റും ഷേ​യ​ർ​ഹോ​ൾ​ഡ​റു​മാ​ക്കു​മെ​ന്ന് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് 2022 ൽ ​ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ച​ർ​ച്ച ന​ട​ത്തി പേ​പ്പ​ർ വ​ർ​ക്കു​ക​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി. തു​ട​ർ​ന്ന് പ​ല​ത​വ​ണ​ക​ളാ​യി യു​എ​സ് ഡോ​ള​റാ​യി 3,78,87,178 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ടൈ​ൽ ക​ണ്ടെ​യ്ന​റു​ക​ളും വി​ദേ​ശ​ത്തേ​ക്ക് അ​യ​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ണം ത​ട്ടി​യെ​ടു​ത്ത് പ്ര​തി​ക​ൾ വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് എ​ഫ്സെ​ഡ്സി എ​ന്ന ക​മ്പ​നി തു​ട​ങ്ങി.