വാ​ഹ​നാ​പ​ക​ടം: വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം
Thursday, August 22, 2024 10:18 PM IST
കോ​ത​മം​ഗ​ലം: ഭ​ർ​ത്താ​വി​ന്‍റെ ക​ണ്‍​മു​ന്നി​ൽ വ​ച്ച് വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്ത് ബ​സ് ക​യ​റി ദാ​രു​ണാ​ന്ത്യം. മാ​മ​ല​ക്ക​ണ്ടം പാ​ക്കാ​ട്ട് ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ(74)​യാ​ണ് മ​രി​ച്ച​ത്. നേ​ര്യ​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.

ഇ​ന്ന​ലെ രാ​വി​ലെ മാ​മ​ല​ക്ക​ണ്ട​ത്തു​നി​ന്നും കൗ​സ​ല്യ​യും ഭ​ർ​ത്താ​വും ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പോ​കാ​നാ​യി നേ​ര്യ​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി നി​ർ​ത്തി​യി​രു​ന്ന ബ​സി​ന് മു​ന്നി​ലൂ​ടെ എ​തി​ർ​ഭാ​ഗ​ത്തേ​ക്ക് പോ​ക​വേ ബ​സ് പെ​ട്ട​ന്ന് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.


കൗ​സ​ല്യ ബ​സ് ത​ട്ടി വീ​ണ് പി​ൻ​ച​ക്രം ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ കൗ​സ​ല്യ​യെ ഉ​ട​ൻ ത​ന്നെ കോ​ത​മം​ഗ​ല​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഊ​ന്നു​ക​ൽ പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മി​നി, സു​നി​ത. മ​രു​മ​ക്ക​ൾ: സു​ദ​ർ​ശ​ന​ൻ, സ​തീ​ഷ്.