തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ര്‍​ന്നു
Friday, August 23, 2024 4:56 AM IST
അ​ങ്ക​മാ​ലി: തെ​ങ്ങ് മ​റി​ഞ്ഞു വീ​ണ് വീ​ടു ത​ക​ര്‍​ന്നു. അ​ങ്ങാ​ടി​ക്ക​ട​വ് മേ​നാ​ച്ചേ​രി ചി​ന്ന​മ്മ​യു​ടെ വീ​ടി​നു മു​ക​ളി​ലാ​ണ് തെ​ങ്ങു വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

ഓ​ടു മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ചി​ന്ന​മ്മ പ​ണി​സ്ഥ​ല​ത്തും മ​ക​ന്‍ എ​ല്‍​ദോ​സ് ജോ​ലി സ്ഥ​ല​ത്തും ആ​യി​രു​ന്നു. പ​രേ​ത​നാ​യ വ​ര്‍​ഗീ​സാ​ണ് ഭ​ര്‍​ത്താ​വ്.