"പ​ഠ​ന സ​മ്മ​ർ​ദം നേ​രി​ടാ​ൻ ക്രി​യാ​ത്മ​ക സ​മീ​പ​നം വേ​ണം'
Thursday, August 22, 2024 3:47 AM IST
ക​ള​മ​ശേ​രി: വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ഉ​ത്ക​ണ്ഠ, കോ​പം, സ​മ്മ​ർ​ദ്ദം, ഭ​യം, മ​റ്റ് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്ന് മെ​ൽ​ബ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സം​രം​ഭ​ക​നും എ​ഴു​ത്തു​കാ​ര​ന​മാ​യ സ​ന്തോ​ഷ് ന​മ്പ്യാ​ർ.

പ​ഠ​ന​ത്തി​ൽ സ​മ്മ​ർ​ദ്ദ​വും ഉ​ത്ക​ണ്ഠ​യും നി​യ​ന്ത്രി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ വി​ശു​ദ്ധ ചാ​വ​റ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ വി​കാ​രി ഡോ.​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി.


രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ൻ, പ്രി​ൻ​സി​പ്പ​ൽ റൂ​ബി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, പി​ടി​എ ക​ൺ​വീ​ന​ർ ഡോ. ​ബ്രൂ​സ് മാ​ത്യു തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.