ആ​ലു​വ​യി​ൽ വൈ​ദ്യു​ത പോ​സ്റ്റി​ൽ തീ​പ്പി​ടു​ത്തം
Friday, August 23, 2024 5:10 AM IST
ആ​ലു​വ: മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് തീ​പി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അണച്ചു. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 7.50 ന് ​ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സിന്‍റെ​യും ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെയും ഇ​ട​യി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ലാ​ണ് തീ ​ആ​ളി​ക്ക​ത്തി​യ​ത്.

ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി. ഇ​തേത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​ത്തി​വ​ച്ചു. പി​ന്നീ​ട് പാ​ല​സ് റോ​ഡ്, ബാ​ങ്ക് ജം​ഗ്ഷ​ൻ, ബൈ​പാ​സ് മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി ചു​രു​ക്കി.


നി​ര​വ​ധി ഇ​ന്‍റർ​നെ​റ്റ് കേ​ബി​ളു​ക​ൾ ചു​റ്റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ജീ​വ​ന​ക്കാ​രെ​ത്തി മാ​റ്റി സ്ഥാ​പി​ച്ച ശേ​ഷം ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​ന:​സ്ഥാ​പി​ച്ച​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​യും ബാ​ധി​ച്ചു.