അ​ടൂ​രി​ൽ ന​ട​പ്പാ​ത​യു​ടെ സം​ര​ക്ഷണവേ​ലി മു​റി​ച്ചു​മാ​റ്റി
Friday, August 23, 2024 3:03 AM IST
അ​ടൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വേ​ർ​തി​രി​ച്ചു ന​ൽ​കി​യ ന​ട​പ്പാ​ത​യു​ടെ ക​ന്പിവേ​ലി മു​റി​ച്ചു മാ​റ്റി​യ​താ​യി പ​രാ​തി. ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ലാ​ബ് ഇ​ട്ട് ന​ട​പ്പാ​ത​യാ​ക്കി അ​രി​കി​ൽ ഇ​രു​ന്പു പൈ​പ്പു​ക​ൾ കൊ​ണ്ടു സ്ഥാ​പി​ച്ച സം​ര​ക്ഷണവേ​ലി​യാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.

അ​ടൂ​ർ ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നു തെ​ക്കു​വ​ശം ഒ​ബി​സി​യു​ടെ റേ​ഷ​ൻ ക​ട മു​ത​ൽ വ​ലി​യ പാ​ലം വ​രെ ആ​യി​ട്ടാ​ണ് വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​വും ന​ൽ​കി​യി​രു​ന്നു.


പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര ജം​ഗ്ഷ​നു സ​മീ​പം​ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി പ​ണി​ത വ്യാ​പാ​ര​സ​മു​ച്ച​യം ഒ​രു കോ​ർ​പ​റേ​റ്റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷം ഉ​ദ്ദേ​ശം 50 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വേ​ലി​യാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​ഞ്ഞ മ​ട്ടി​ൽ അ​ല്ല.