അ​ങ്ക​മാ​ലി പ​ഴ​യ ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാളി അ​ട​ര്‍​ന്നു വീ​ണു; കെട്ടിടം ജീർണാവസ്ഥയിൽ
Friday, August 23, 2024 4:56 AM IST
അ​ങ്ക​മാ​ലി: പ​ഴ​യ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തിന്‍റെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റി​ന്‍റെ ഒ​രു ഭാ​ഗം നി​ലം​പ​തി​ച്ചു. തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ജീ​ര്‍​ണാ​വ​സ്ഥ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം പ​ല​പ്രാ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് തൃ​ശൂ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കാ​ത്തി​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന​ര വ​ര്‍​ഷം പി​ന്നി​ട്ടു.


ഏ​തു സ​മ​യ​ത്തും വ​ന്‍ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലും, ഹാ​ളു​ക​ളി​ലും ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള പ്ലാ​സ്റ്റി​ക് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു തീ​പ്പൊ​രി വീ​ണാ​ല്‍ പ്ര​ദേ​ശം ക​ത്തി ചാ​മ്പ​ലാ​കും. അ​ട​ര്‍​ന്ന് വീ​ണ കെ​ട്ടി​ട ഭാ​ഗ​വും മാ​ലി​ന്യ​കൂ​മ്പാ​ര​വും പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ.​ ഏ​ല്യാ​സ്, എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി പി.​എ​ന്‍. ​ജോ​ഷി, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ല​ക്‌​സി ജോ​യി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗ്രേ​സി ദേ​വ​സി, വി​ല്‍​സ​ന്‍ മു​ണ്ടാ​ട​ന്‍, മോ​ളി മാ​ത്യു, സ​രി​ത അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.