പവിഴം ഗ്രൂപ്പ് ഉന്നത വിജയം നേടിയവരെ ആദരിച്ചു
Monday, July 15, 2024 4:35 AM IST
‌പെ​രു​മ്പാ​വൂ​ർ: പ്ര​മു​ഖ ഭ​ക്ഷ്യോ​ത്പ​ന്ന സ്ഥാ​പ​ന​മാ​യ പ​വി​ഴം അ​രി​ക്കാ​ർ ഗ്രൂ​പ്പ് എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ൻ എംപി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ ച​ട​ങ്ങി​ൽ ന​മ്പ്യാ​ട്ടു​കു​ടി പാ​പ്പ​ച്ച​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎ​ൽഎ​ൽ നി​ർ​വ​ഹി​ച്ചു.


ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എം.ഒ. ജോ​സ് നി​ർ​വ​ഹി​ച്ചു.​ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി​ന്ധു അ​ര​വി​ന്ദ് ,പ​വി​ഴം ഗ്രു​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ.പി. ​ജോ​ർ​ജ്,

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.പി. ​ആ​ന്‍റണി, ഡ​യ​റ​ക്ട​ർ​മാ​രാ​യ റോ​ബി​ൻ ജോ​ർ​ജ്, റോ​യി ജോ​ർ​ജ്, റി​യ ജോ​ർ​ജ്, ഗോ​ഡ്‌വി​ൻ ആന്‍റണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രി​ക്കാ​ർ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ റോ​യ് ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.