ചെ​റാ​യി​യി​ൽ നിയന്ത്രണംവിട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു
Monday, July 15, 2024 4:35 AM IST
ചെ​റാ​യി: ഓ​ട്ട​ത്തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​യ്യ​മ്പി​ള്ളി ജ​ന​ത ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വ​രാ​പ്പു​ഴ ദേ​വ​സ്വം പാ​ടം പാ​ലി​യം പ​റ​മ്പ് ശാ​ന്ത(57)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ക​ൻ ര​തീ​ഷ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. പി​താ​വ് രാ​ജു(64), ര​തീ​ഷി​ന്‍റെ ഭാ​ര്യ ദി​വ്യ(29), മ​ക്ക​ളാ​യ അ​നു(11), അ​ഞ്ജ​ന(6)​എ​ന്നി​വ​രും കാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു.


ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. ശാ​ന്ത​യെ കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. വൈ​ദ്യു​തി പോ​സ്റ്റും കാ​റി​ന്‍റെ മു​ൻ ഭാ​ഗ​ത്തെ ഒ​രു വ​ശ​വും ത​ക​ർ​ന്നു.