തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജില്ലയുടെ കി​ഴ​ക്ക​ൻ ക​വാ​ട​മാ​ക്കണം: ഹൈ​ബി ഈ​ഡ​ൻ എം​പി
Monday, July 15, 2024 4:23 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ക​വാ​ട​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രൂ​റ ന​ട​ത്തി​യ സാ​യാ​ഹ്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​സം ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ വ​രു​മാ​ന​മു​ള്ള തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​റ​ണാ​കു​ളം - വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പ് പു​ന:​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​ക​ണ​മെ​ന്നും, റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ സ​മ​യ ക്ര​മം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.


ട്രൂറ ചെ​യ​ർ​മാ​ൻ വി.​പി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ബു എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ സ​ന്തോ​ഷ്, വി.​സി. ജ​യേ​ന്ദ്ര​ൻ, എ​സ്.​കെ.​ ജോ​യ്, അം​ബി​കാ സോ​മ​ൻ, എം. ​ര​വി, സേ​തു​മാ​ധ​വ​ൻ മൂ​ലേ​ട​ത്ത്, പി.​എം. വി​ജ​യ​ൻ, സി.​എ​സ്. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.