എ​യ​ർ​പോ​ർ​ട്ട്; ഐ​ക്യ​ദാ​ർ​ഢ്യ ഉ​പ​വാ​സം ന​ട​ത്തി
Tuesday, September 24, 2024 1:35 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ആക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ജോ​സ​ഫ് ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ ഉ​പ​വാ​സം ന​ട​ത്തി. ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വോ​ണ ദി​വ​സ​മാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡ് ജം​ഗ്ഷ​നാ​യ വാ​യാ​ന്തോ​ട് രാ​ജീ​വ് ജോ​സ​ഫ് നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം ഒ​മ്പ​തു ദി​വ​സം പി​ന്നി​ട്ട​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​വ​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ഐ​ക്യ​ദാ​ർ​ഢ്യ ഉ​പ​വാ​സ​വും ന​ട​ത്തി​യ​ത്.

മ​ട്ട​ന്നൂ​ർ ഐ​ബി പ​രി​സ​ര​ത്ത് നി​ന്ന് വ്യാ​പാ​രി​ക​ൾ പ്ര​ക​ട​ന​വു​മാ​യെ​ത്തി​യാ​ണ് ഉ​പ​വാ​സം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​യും വ്യാ​പാ​രി​ക​ളും വൈ​കു​ന്നേ​രം വ​രെ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഉ​പ​വാ​സം ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, കെ​വി​വി​ഇ​എ​സ് ജി​ല്ലാ നേ​താ​ക്ക​ളാ​യ സി.​സി. വ​ർ​ഗീ​സ്, സി.​കെ. രാ​ജ​ൻ, കെ.​എ​സ്. റി​യാ​സ്, കെ. ​രാ​ഘ​വ​ൻ, പോ​ക്കു ഹാ​ജി, ജോ​ർ​ജ് തോ​ണി​ക്ക​ൽ, കെ.​എം. ഹ​രി​ദാ​സ്, ഷാ​ബി ഈ​പ്പ​ൻ, തോ​മ​സ് സ്വ​ർ​ണ​പ​ള്ളി, ജോ​ൺ​സ​ൺ ചെ​റു​പു​ഴ, റോ​യ്, മു​സ്ത​ഫ ദാ​വാ​രി, പി.​കെ. സ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ലൂ​ട​നീ​ളം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​വ​രെ ഷാ​ൾ അ​ണി​യി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.