കീ​ഴ​ല്ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​ക്ക് വി​ജ​യം
Monday, September 23, 2024 1:35 AM IST
മ​ട്ട​ന്നൂ​ര്‍: കീ​ഴ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​ക്ക് വി​ജ​യം.1459 അം​ഗ​ങ്ങ​ളാ​ണ് വോ​ട്ട് ചെ​യ്ത​ത്. 1300ല്‍ ​അ​ധി​കം വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം. എ​ള​മ്പാ​റ എ​ല്‍​പി സ്കൂ​ളി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

പി.​സി. വി​നോ​ദ​ൻ, പി. ​ബാ​ബു, ആ​ര്‍.​കെ. കാ​ർ​ത്തി​കേ​യ​ൻ, എം.​പി. അ​ബ്ദു​ൾ അ​സീ​സ്, ബി. ​ഷ​ൺ​മി​ന്ദ്, സി. ​ഷ​നോ​ജ്, പി.​വി. ദി​നേ​ശ​ൻ, ബി. ​പ്ര​ദീ​പ് കു​മാ​ർ, പി. ​ഭാ​നു​മ​തി, പി. ​ര​ജി​ന, പി.​പി. സ​വി​ന, എം.​എ​ന്‍. നി​ഖി​ല, കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റി​ൽ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​യി​ലെ പി.​പി. സ​വി​ന​യെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പി.സി. വി​നോ​ദ​നെ പ്ര​സി​ഡ​ന്‍റാ​യും ബി. ​ഷ​ണ്‍​മി​ന്ദി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഭ​ര​ണ​സ​മി​തി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വി​ജ​യി​ക​ളെ ആ​ന​യി​ച്ച് എ​ള​മ്പാ​റ​യി​ല്‍ നി​ന്ന് പാ​ല​യോ​ടേ​ക്ക് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. പൊ​തു​യോ​ഗ​ത്തി​ല്‍ സി. ​സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. സ​ര​ള, എം. ​രാ​ജ​ന്‍, കെ.​കെ. പ്ര​ഭാ​ക​ര​ന്‍, പി.​കെ. ച​ന്ദ്ര​ന്‍, പി.​സി. വി​നോ​ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.