ചെ​ന്നൈ​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മാ​ഹി സ്വ​ദേ​ശി മ​രി​ച്ചു
Monday, September 23, 2024 10:11 PM IST
മാ​ഹി: ചെ​ന്നൈ ചെ​ങ്ക​ൽ​പേ​ട്ട​യി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മാ​ഹി പ​ന്ത​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചെ​ങ്ക​ൽ​പേ​ട്ട ഐ​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​ന്ത​ക്ക​ൽ ന​ടു​വി​ൽ ന​മ്പ്യാ​ർ വീ​ട്ടി​ൽ ഹ​രി​യാ​ണ് (19) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്‌​ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​ന്നൈ ത​ഞ്ചാ​വൂ​ർ മ​ണ്ണാ​ർ​ക്കു​ടി​യി​ലാ​ണ് ഹ​രി​യു​ടെ കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഹ​രി​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്ക് ചെ​ങ്ക​ൽ​പേ​ട്ടി​ൽ​വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.


ബൈ​ക്ക് ഓ​ടി​ച്ച ഹ​രി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കാ​ലി​ന് പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി അ​മ​ർ​നാ​ഥി​നെ (23) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ഹ​രി​യു​ടെ സം​സ്കാ​രം ത​ഞ്ചാ​വൂ​ർ മ​ണ്ണാ​ർ​ക്കു​ടി​യി​ൽ ന​ട​ത്തി. പ​ന്ത​ക്ക​ലി​ലെ ന​മ്പ്യാ​ർ​വീ​ട്ടി​ൽ സ​ത്യ​ഭാ​മ -ശേ​ഖ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.