യു​വ​ജ​ന​ങ്ങ​ൾ ക്രി​സ്തു​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​ക​ണം: മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി
Tuesday, September 24, 2024 1:35 AM IST
ത​ല​ശേ​രി: വി​ശ്വാ​സം ക​ര​ളി​ലെ ക​ന​ലാ​ക​ണ​മെ​ന്നും അ​ത് ക​ന​ലാ​യി ഉ​ള്ളി​ൽ സൂ​ക്ഷി​ച്ച് യു​വ​ജ​ന​ങ്ങ​ൾ ക്രി​സ്തു​വി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​ക​ണെ​ന്നും മോ​ൺ. സെ​ബാ​സ്റ്റ്യാ​ൻ പാ​ലാ​ക്കു​ഴി. എ​ടൂ​ർ മെ​ൻ​സ ക്രി​സ്റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​മാ​യ "സോ​ൾ​ട്ട് 2024' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രോ​രു​ത്ത​രി​ലും നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന ദൗ​ത്യ​ബോ​ധം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ലോ​ക​ത്തി​ന് സു​വി​ശേ​ഷ പ്ര​ഭ നി​റ​യ്ക്കാ​നു​ള്ള വെ​ല്ലു​വി​ളി യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ദൈ​വ​വ​ച​ന​ത്തി​ലും ന​ങ്കൂ​ര​മ​ടി​ക്കു​ന്ന ജീ​വി​ത​ശൈ​ലി മു​ഖ​മു​ദ്ര​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം യു​വ​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, ജോ​ബി ജോ​ൺ മൂ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ലി​ബി​ൻ എ​ഴു​പ​റ​യി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.


എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി, ഫാ. ​നി​ധി​ൻ പൂ​ക​മ​ല, ഫാ. ​സു​ബി​ൻ റാ​ത്ത​പ്പ​ള്ളി​ൽ, മൈ​ക്കി​ൾ ത​ട​ത്തി​മാ​ക്ക​ൽ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ്, ബ്ര​ദ​ർ നി​ഖി​ൽ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് ഉ​ണ​ർ​വ് ന​ൽ​കി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും എ​ടൂ​ർ ഫൊ​റോ​ന വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചെ​മ്പോ​ത്ത​നാ​ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.