ജി​ല്ല​യി​ൽ 93 മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, September 24, 2024 1:35 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ലോ​റി​ക​ളി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്നു​വെ​ന്ന പ​രാ തി ​പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യം ത​ള്ളു​ന്ന ക്വാ​റി​ക​ളി​ൽ ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. ഒ​ക്‌ടോ​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങു​ന്ന മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​​ന്‍റെ ജി​ല്ലാത​ല നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ണ്ടാക്കു​ന്ന പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും. ജി​ല്ല​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്ലാ​സ്, പ്ലേ​റ്റ് ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​ദേ​ശി​ച്ചു.

2025 മാ​ർ​ച്ചി​ന​കം ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തെ പ്ര​ശ്‌​ന​ത്തി​നു സ്ഥാ​യി​യാ​യ പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ 93 മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ടും​പൊ​യി​ൽ-​വ​യ​നാ​ട് റോ​ഡി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി നി​ർ​മി​ച്ച "ശു​ചി​ത്വ വേ​ലി' നാ​ടി​നു സ​മ​ർ​പ്പി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം.


ഹ​രി​ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ൾ, ശു​ചി​ത്വ​വും സു​ന്ദ​ര​വു​മാ​യ പ​ട്ട​ണ​ങ്ങ​ളും പൊ​തു​ഇ​ട​ങ്ങ​ളും തു​ട​ങ്ങി മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലു​മു​ള്ള സു​സ്ഥി​ര മാ​റ്റ​ത്തി​നാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​മ്പ​യി​ൻ ലോ​ഗോ​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​ന​വും യോ​ഗ​ത്തി​ൽ ന​ട​ന്നു.

ഡി​പി​സി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ര​ത്‌​ന​കു​മാ​രി, യു.​പി. ശോ​ഭ, ടി.​ സ​ര​ള, എ​ഡി​എം ന​വീ​ൻ ബാ​ബു, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.