സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​ത്തി
Tuesday, September 24, 2024 1:35 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി വ​ട​ക്കേ​മൂ​ല സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ യോ​ഗം വ​ട​ക്കേ​മൂ​ല അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്നു. പ്ര​ദേ​ശ​ത്തെ 40 ഓ​ളം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി അ​റു​പ​തി​ൽ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഐ​ക്യ​വും മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.


ചെ​യ​ർ​മാ​ൻ പി.​കെ. കു​ര്യാ​ക്കോ​സ് പു​തി​യി​ട​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സ​ന്തോ​ഷ്‌ മേ​ള​ക്കു​ന്നേ​ൽ-പ്ര​സി​ഡ​ന്‍റ്, രാ​ജി കൃ​ഷ്ണ​ൻ-വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​നി​ൽ​കു​മാ​ർ പാ​റ​ക്ക​ട​വ​ൻ-സെ​ക്ര​ട്ട​റി, ര​ജ​നി സ​ജി നെ​ല്ലൂ​ർ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കൃ​ഷ്ണ​ൻ മ​ഠ​ത്തി​ൽ​വ​ള​പ്പി​ൽ-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.