മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ വീണ്ടും ഡോ. ​കെ.​പി. സ​ന്തോ​ഷ്
Tuesday, September 24, 2024 1:35 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് വി​ഭാ​ഗം മു​ൻ പ്ര​ഫ​സ​റും വ​കു​പ്പ് ത​ല​വ​നുമാ​യി​രു​ന്ന ഡോ.​കെ.​പി. സ​ന്തോ​ഷ് അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും എ​ൽ​സെ​വി​യ​റും പ്ര​സി​ദ്ധീ​ക​രി​ച്ച 2024 ലെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം ത​വ​ണ​യും ഇ​ടം നേ​ടി. ഗ​വേ​ഷ​ണ മി​ക​വ്, പ്ര​സി​ദ്ധി​ക​രി​ച്ച പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, സൈ​റ്റേ​ഷ​ൻ, എ​ച്ച് ഇ​ൻ​ഡ​ക്സ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​കെ.​പി. സ​ന്തോ​ഷ് വി​വി​ധ അ​ന്ത​ർ​ദേ​ശി​യ ജേ​ർ​ണ​ലു​ക​ളി​ൽ 150 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധി​ക​രി​ക്കു​ക​യും വി​വി​ധ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റു​ക​ളി​ൽ 100 ൽ ​പ​രം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ണ​വ ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നാ​യി 10 ന്യൂ​ക്ലീ​യ​ർ മോ​ഡ​ലു​ക​ളും സെ​മി എം​പി​രി​ക്ക​ൽ സൂ​ത്ര​വാ​ക്യ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്‌​തു. ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റർ മും​ബൈ, ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഫി​സി​ക്സ് ഭു​വ​നേ​ശ്വ​ർ, പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു.


ക​നേ​ഡി​യ​ൻ ജേ​ർ​ണ​ൽ ഓ​ഫ് ഫി​സി​ക്സ് 2019ലും ​ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ഫി​സി​ക്സ് പ​ബ്ലി​ഷിം​ഗ്, ബ്രി​ട്ട​ൻ, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലും മി​ക​ച്ച റി​വ്യൂ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് അ​ദ്ദേ ഹ​ത്തി​ന് ന​ല്കു​ക​യു​ണ്ടാ​യി. ജ​ർ​മ​നി​യി​ലെ യൂ​റോ​പ്യ​ൻ ഇ​വാ​ലു​വേ​ഷ​ൻ സെ​ന്‍റ​ർ 2024 ൽ ​ത​യാ​റാ​ക്കി​യ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ലും ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 13 വി​ദ്യാ​ർ​ഥി​ക​ൾ പി​എ​ച്ച്ഡി ഗ​വേ​ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ബേ​പ്പൂ​ർ ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​ണ്.