സ്ത്രീ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 24, 2024 1:35 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ സ്‌​ത്രീപ​ദ​വി പ​ഠ​നം അ​വ​സാ​നഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2022-24 വ​ർ​ഷ​ത്തെ സ്‌​ത്രീപ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട്‌ പ്ര​കാ​ശ​നം ചെ​യ്തു. ​പ്ര​കാ​ശന​ക​ർ​മം പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി​യും മു​ൻ പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ലും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​ജി.​ ന​ളി​ന​മ്മ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട്‌ ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​ പേ​ഴ്സ​ൺ​മാ​രാ​യ ഷൈ​ല ജോ​യി, പൗ​ളി​ൻ തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൂ​സ​മ്മ വ​ർ​ഗീ​സ്, ക​മ്യൂ​ണി​റ്റി വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​ർ സ​ഫ സ​ത്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ, സി​ഡി​എ​സ്, എ​ഡി​എ​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.