നി​ർ​മാ​ണത്തൊഴി​ലാ​ളി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: അ​ജ​യ് ത​റ​യി​ല്‍
Tuesday, September 24, 2024 1:35 AM IST
ക​ണ്ണൂ​ര്‍: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേശീയ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് ത​റ​യി​ല്‍. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ണ​ത്തി​ന് മു​മ്പും ശേ​ഷ​വും കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ദു​രി​ത​ത്തി​ലാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​ന്ന​തി​നൊ​പ്പം ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ജ​യ് ത​റ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍​കെ​എ​ന്‍​ടി​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ന്ദി​യോ​ട് ജീ​വ​കു​മാ​ര്‍ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ഉ​ന്ന​ത വി​ജ​യം നേ​ടി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു. കെ​പി​സി​സി അം​ഗം റി​ജി​ല്‍ മാ​ക്കു​റ്റി, വി.​വി. ശ​ശീ​ന്ദ്ര​ന്‍, കെ. ​പ്ര​മോ​ദ്, വി​ജ​യ​ന്‍​ കു​ട്ടി​നേ​ഴ​ത്ത്, കു​ക്കി​രി രാ​ജേ​ഷ്, എ.​ടി. നി​ഷാ​ത്ത്, യു.​കെ. ജ​ല​ജ, ന​ന്ദ​ന​ന്‍ കൈ​തേ​രി, മോ​ഹ​ന​ന്‍ ച​മ്പാ​ട​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ച​ന്ദ്ര​ന്‍ മാ​ന​ന്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സി. ​വി​ജ​യ​ന്‍, ക​ട്ടേ​രി പ്ര​കാ​ശ​ന്‍, പി. ​നാ​രാ​യ​ണ​ന്‍, എം.​കെ. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.