ശം​ഖു​മു​ഖം ക​ട​പ്പുറം ശു​ചീ​ക​രി​ച്ചു
Monday, September 23, 2024 5:33 AM IST
വ​ലി​യ​തു​റ: അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​തീ​ര ശു​ചീ​ക​ര​ണ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശം​ഖു​മു​ഖം ക​ട​പ്പു​റം ശു​ചീ​ക​രി​ച്ചു. എ​ന്‍​സി​സി ബ്രി​ഗേ​ഡി​യ​ര്‍ ആ​ന​ന്ദ് കു​മാ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്ലാ​സ്റ്റി​ക്കി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം വീ​ടു​ക​ളി​ല്‍ നി​ന്നും ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ.​രാ​ജ് മോ​ഹ​ന്‍ പി​ള​ള , തോ​മ​സ് ലോ​റ​ന്‍​സ് , കേ​ണ​ല്‍ ജ​യ​ശ​ങ്ക​ര്‍ ചൗ​ധ​രി , വ​ണ്‍ കേ​ര​ള നേ​വ​ല്‍ സി​ഒ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം , കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം , ഭാ​ര​തീ​യ തീ​ര​ര​ക്ഷാ സേ​ന , വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ , സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ , സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.