കേ​ന്ദ്ര ബ​ജ​റ്റ് പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്കി​യ​ത്: വി​ജി​ൽ മോ​ഹ​ന​ൻ
Saturday, July 27, 2024 1:32 AM IST
ക​ണ്ണൂ​ർ: മൂ​ന്നാം മോ​ദി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ആ​ദ്യ​ത്തെ ബ​ജ​റ്റ് പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ക​ത്ത​യ​യ്ക്ക​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൂ​ടാ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​വും പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന ക​ത്തും മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മി​ന് ആ​യ​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. കൂ​ടാ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​അ​ദ്വൈ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ചെ​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് ക​രാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വി​ല് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര ബ​ജ​റ്റിലെ അ​വ​ഗ​ണ​ന​ക്കെ​തി​രേ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൻ ബെ​ന്നി, ബ്ലോ​ക്ക് വൈ​സ് ​പ്രസി​ഡ​ന്‍റ് പ്ര​ജീ​ഷ് കൊ​ട്ട​ക്കാ​നം, കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ഫി​ന്‍ തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.