കെ​എ​സ്ഇ​ബി​ക്ക് ഒ​രു​കോ​ടി​യു​ടെ ന​ഷ്ടം
Friday, July 26, 2024 1:40 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ കെ​എ​സ്ഇ​ബി​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ടം. ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ശ്രീ​ക​ണ്ഠാ​പു​രം, പ​യ്യാ​വൂ​ർ, ചെ​ന്പേ​രി, ഇ​രി​ക്കൂ​ർ, ഇ​രി​ട്ടി, ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ച​പ്പാ​ര​പ്പ​ട​വ്, അ​ര​ങ്ങം, കാ​ർ​ത്തി​ക​പു​രം, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​ക​ദേ​ശം 65 ല​ക്ഷ​ത്തോ​ളം നാ​ശ​ന​ഷ്ട​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്.


ക​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ 32.50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. മ​ര​ങ്ങ​ൾ വീ​ണ് 50 ഓ​ളം ഹൈ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ​ക്കും 200 ഓ​ളം ലോ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ​ക്കും ക​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​ഴ​യ​ങ്ങാ​ടി ഡി​വി​ഷ​നി​ൽ ആ​റ് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.