മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ ടി​പ്പ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം
Friday, July 26, 2024 1:40 AM IST
ക​ണ്ണൂ​ർ: അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​നെ​ത്തി​യ എ​സ്ഐ​യേ​യും പോ​ലീ​സു​കാ​ര​നെ​യും മ​ണ​ൽ മാ​ഫി​യ ടി​പ്പ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പാ​പ്പി​നി​ശേ​രി പാ​റ​ക്ക​ലി​ലാ​യി​രു​ന്നു സം​ഭ​വം. മ​ണ​ൽ ക​ട​ത്ത് ത​ട​യാ​നെ​ത്തി​യ വ​ള​പ​ട്ട​ണം എ​സ്ഐ ടി.​എം.​വി​പി​ൻ(35), സി​പി​ഒ കി​ര​ൺ(33) എ​ന്നി​വ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

പോ​ലീ​സ് സ്കൂ​ട്ട​റി​ൽ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ മ​ണ​ൽ ക​ട​ത്ത് ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, സ്കൂ​ട്ട​റി​ലെ​ത്തി എ​സ്ഐ​യെ മ​ന​സി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സി​നെ ഇ​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.