കാ​ണാ​താ​യ വ​യോ​ധി​ക​യ്ക്കാ​യി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ
Friday, July 26, 2024 1:40 AM IST
പ​യ്യാ​വൂ​ർ: വ​യോ​ധി​ക​യെ പു​ഴ​യി​ല്‍ കാ​ണാ​താ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി ഫ​യ​ര്‍​ഫോ​ഴ്‌​സും പ​യ്യാ​വൂ​ര്‍ പോ​ലീ​സും നാ​ട്ടു​കാ​രും പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​യ്യാവൂ​രി​ലെ വെ​മ്പു​വ ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​ത്തെ മൂ​ല​യി​ല്‍ ജാ​ന​കി​യെ (85) യാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​മു​ത​ല്‍ കാ​ണാ​താ​യ​ത്. മാ​താ​വി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് മ​ക​ൻ എം.​വി​ജ​യ​നാ​ണ് പ​രാ​തി ന​ല്കി​യ​ത്.


സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ഫ​യ​ർ​ഫോ​ഴ്സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും പ​യ്യാ​വൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ വെ​മ്പു​വ പു​ഴ​യി​ൽ പാ​റ​ക്ക​ട​വ് ഭാ​ഗം വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തെ​ര​ച്ചി​ലി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും.