കാ​ൻ​സ​ർ ബാ​ധി​ച്ച വീ​ട്ട​മ്മ ക​രു​ണ തേ​ടു​ന്നു
Thursday, July 25, 2024 1:16 AM IST
ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​കു​റ്റി​യി​ലെ ബി​ന്ദു ബാ​ബു​വി​ന്‍റെ (47) ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യാ​യ ബി​ന്ദു​വി​ന് ഗു​രു​ത​ര​മാ​യ അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​വും അ​ഞ്ചു മ​ക്ക​ളു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ചി​കി​ത്സ​യ്ക്കു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.​

‌ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​നോ​യി കു​ര്യ​ൻ, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ളി​ക്കു​ന്നേ​ൽ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ.  ചി​കി​ത്സാ​സ​ഹാ​യ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. തു​ക ക​ണ്ടെ​ത്താ​ൻ ക​മ്മ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഇ​രി​ട്ടി​യി​ൽ ചേ​ർ​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, വാ​ർ​ഡ് അം​ഗം ഫി​ലോ​മി​ന മാ​ണി, ആ​ന​പ്പ​ന്തി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​സ്റ്റ​ർ, ദി​ലീ​പ് മോ​ഹ​ന​ൻ, ടി.​ജി. ശ​ശി, ബെ​ന്നി പു​തി​യാം​പു​റം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ്രാ​മീ​ൺ ബാ​ങ്ക് അ​ങ്ങാ​ടി​ക്ക​ട​വ് ശാ​ഖ​യി​ലെ ബി​ന്ദു മൂ​ന്നാം​കു​റ്റി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യ​മ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​മ്പ​ർ : 40491101054716. IFSE: KLGB 0040491.