മോ​ഷ​ണം ന​ട​ന്നി​ല്ലെ​ങ്കി​ലും ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
Thursday, July 25, 2024 1:16 AM IST
പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​ർ ആ​ണൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ന​ട​ത്തി​യ​മോ​ഷ​ണ ശ്ര​മ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ വി​ല​പി​ടി​പ്പു​ള്ള വാ​തി​ലും മു​റി​ക​ളു​ടെ വാ​തി​ലു​ക​ളും അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്ന് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഗാ​ല​ക്സി ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ റി​ട്ട. കാം​കോ ജീ​വ​ന​ക്കാ​ര​ൻ പി.​വി. മു​ര​ളീ​ധ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ചാ ശ്ര​മ​ത്തെ തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​ത്.

മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ ഗ​ൾ​ഫി​ലു​ള്ള മ​ക​ന്‍റെ അ​ടു​ത്തേ​ക്ക് പോ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​ദ്ദേ​ഹം വീ​ട് പൂ​ട്ടി ഭാ​ര്യ സ​ഹോ​ദ​ര​ന്‍റെ എ​ച്ചി​ക്കൊ​വ്വ​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റേ​കാ​ലോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ൽ ത​ന്നെ​യ​യാ​യി​രു​ന്നു. മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു പ​റ​ന്പി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ടു നി​ല​ക​ളു​ള്ള വീ​ടി​ന്‍റെ മു​റി​ക​ളി​ലെ വാ​തി​ലു​ക​ൾ ത​ക​ർ​ക്കു​ക​യും അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ്.


അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഭ​ര​ണ​ങ്ങ​ൾ സ്വ​ർ​ണ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ മോ​ഷ്ടാ​ക്ക​ൾ ഒ​ന്നും കി​ട്ടാ​ത്ത ദേ​ഷ്യ​ത്തി​ൽ അ​ല​മാ​ര​ക​ളും വാ​തി​ലു​ക​ളും ത​ച്ചു ത​ക​ർ​ത്താ​ണെ​ന്ന് ക​രു​തു​ന്നു. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യും ന​ശി​പ്പി​ച്ചു.

സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വെ​ള്ളൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ സി.​രാ​ധ​യു​ടെ വീ​ട്ടി​ലും സ​മാ​ന രീ​തി​യി​ലു​ള്ള ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു. രാ​ധ​യു​ടെ വീ​ട്ടി​ലെ സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്‌​ക്കു​ള്‍​പ്പെ​ടെ​യു​ള്ള​വ മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി​രു​ന്നു.