കൂ​ട്ടു​പു​ഴ​യി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം
Tuesday, July 23, 2024 1:50 AM IST
ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ലെ ഷീ​രൂ​രി​ൽ നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന മെ​ല്ല​പ്പോ​ക്ക് ന​യ​ത്തി​നെ​തി​രെ ക​ണ്ണൂ​ർ ജി​ല്ല ലോ​റി ഓ​ണേ​ഴ്സും തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി കൂ​ട്ടു​പു​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞു. കാ​ണാ​താ​യ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും ക​ർ​ണാ​ട​ക സ​ർ​ക്കാ​രും ചേ​ർ​ന്ന് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഭീ​മ​മാ​യ തു​ക ടോ​ൾ പി​രി​ക്കു​ന്ന നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. കൂ​ട്ടു​പു​ഴ​യി​ൽ ന​ട​ന്ന സൂ​ച​നാ സ​മ​ര​ത്തി​ൽ അ​ഷ​റ​ഫ് എ​ട​ക്കാ​ട്, ജ​ലീ​ൽ പു​ന്നാ​ട്, ഗ​ഫൂ​ർ കാ​യ​ലോ​ട്, ഹാ​രി​സ്,ഷാ​ജി,ദി​ൽ​ഷാ​ദ്, നി​തീ​ഷ് ശി​വ​പു​രം, അ​സീ​സ് എ​ട​യ​ന്നൂ​ർ, ഷാ​ജി സ്വ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.